കോടതിയെ അധിക്ഷേപിക്കുന്നത് അപകടകരം: ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
കോടതിയെ അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്ന് ഹൈക്കോടതി. കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന കാര്യങ്ങള്‍ ദൌര്‍ഭാഗ്യകരം. കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരെ അധിക്ഷേപം തുടര്‍ന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും കോടതി നിരീക്ഷിച്ചു.

കോടതിയെ അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നീതിപീഠത്തെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് നല്ലതല്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു വരുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ജനാധിപത്യത്തിന്‍റെ അടിത്തറ തകര്‍ക്കും. വിധിന്യായങ്ങള്‍ വിമര്‍ശനത്തിന് അതീതമല്ല. എന്നാല്‍, എന്നാല്‍ അത് പുറപ്പെടുവിച്ച ന്യായാധിപന്മാരെ പരസ്യമായി അധിക്ഷേപിക്കുന്നത് തെറ്റായ പ്രവണതയാണ്. അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അധിക്ഷേപം തുടര്‍ന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകും. അതിരു കടന്നുള്ള വിമര്‍ശനം നല്ലതല്ലെന്നും ഇത് ജുഡീഷ്യറിയുടെ നിലനില്പിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :