പനി പഠിക്കാന്‍ കേന്ദ്രസംഘം എത്തി

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തു പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പനിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘമെത്തി. തിരുവനന്തപുരത്ത് എത്തിയ സംഘം ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘമെത്തിയത്.

നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിലെ ഡോ സുനില്‍ഗുപ്ത, എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ്‌ വിഭാഗത്തിലെ ഡോ പ്രദീപ്‌, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിയിലെ ഡോ ടണ്ടാലെ എന്നിവരാണ്‌ വിദഗ്ധ സംഘത്തിലുള്ളത്‌.

എച്ച്‌ വണ്‍ എന്‍ വണ്‍ പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്ത കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്രസംഘം വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :