ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാമെന്ന് രവി

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (17:12 IST)
സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ച് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രമേശ്‌ ചെന്നിത്തല പ്രസ്‌താവനകള്‍ നടത്തുന്നത്‌ ശരിയല്ലെന്ന പി സി ചാക്കോയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കെ പി സി സി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതു വരെ രമേശ്‌ ചെന്നിത്തലയ്ക്ക്‌ കെ പി സി സി പ്രസിഡന്‍റിന്‍റെ എല്ലാ അവകാശവും ഉണ്ടെന്നും വയലാര്‍ രവി പറഞ്ഞു.

കോണ്‍ഗ്രസ്‌ ക്രൈസ്‌തവ -മുസ്‌ലിം പ്രീണനത്തിനു ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഹിന്ദു വര്‍ഗീയ പ്രീണനത്തിനുള്ള ശ്രമമാണെന്നും വയലാര്‍ രവി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :