വിശ്വാസികള്‍ എല്ലാം കാണുന്നുണ്ട്: ഹൈക്കോടതി

കൊച്ചി| ശ്രീകലാ ബേബി|
PRO
ദേവസ്വം രൂപീകരണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വിശ്വാസികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഹൈക്കോടതി. കാര്യങ്ങള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം സര്‍ക്കാരിന്‌ ഉണ്ടാവണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയക്കാര്‍ കയറിക്കൂടുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ എന്‍എന്‍ഡിപി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്‌.

ദേവസ്വബോര്‍ഡില്‍ നിന്ന്‌ രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി അറിയിച്ചു. ബോര്‍ഡ്‌ രൂപീകരിച്ചശേഷം ഭേദഗതികളോടെ ഹര്‍ജി വീണ്ടും നല്‍കാവുന്നതാണെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. പുതിയ ബോര്‍ഡ് രൂപീകരിച്ച് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കോടതിക്ക് ഈ ഘട്ടത്തില്‍ ഒന്നും പറയാനില്ല.

പുതിയ ബോര്‍ഡ് രൂപീകരിച്ചതിനു ശേഷം ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ദേവസ്വം ബില്‍ പാസായ ശേഷമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പുന:സംഘടിപ്പിയ്ക്കാവു എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ്‌ എന്‍എന്‍ഡിപി ഹര്‍ജി നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :