സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

തൃശൂര്‍| WEBDUNIA|
മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഒരു താരം കൂടി പൊലിഞ്ഞു. സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കോവിലന്‍ എന്ന കണ്ടാണിശേരി വട്ടോപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (87) അന്തരിച്ചു.

ബുധനാഴ്ച വെളുപ്പിന് 2:40 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വാര്‍ദ്ധജ്യ സഹജമായ അസുഖം കാരണം രോഗശയ്യയിലായിരുന്നു അദ്ദേഹം.

അന്തരിച്ച ശാരദയാണ് ഭാര്യ. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് കോവിലനുള്ളത്.

ഭാഷയുടെ ചതുരവടിവിനപ്പുറം മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തുന്ന രചനാശൈലിയായിരുന്നു കോവിലന്റേത്. തോറ്റങ്ങള്‍ എന്ന നോവലിനും (1972) ശകുനം എന്ന കഥാസമാഹാരത്തിനും (1977) കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2006 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു,

തോറ്റങ്ങള്‍, ശകുനം, എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ഹിമാലയം, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തൃശൂരിലെ കണ്ടാണിശേരിയില്‍ 1923 ജൂലൈ ഒമ്പതിനാണ് കോവിലന്‍ ജനിച്ചത്. പഠനം പൂര്‍ത്തിയാക്കിയശേഷം 1943 മുതല്‍ 1946 വരെയുള്ള കാലയളവില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും 1948-1968 വരെ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :