പിസിയുടെ കാര്യത്തില്‍ എല്‍ഡിഎഫില്‍ തീരുമാനമായില്ല

തിരുവനന്തപുരം| WEBDUNIA|
PRO
പി സി തോമസിനെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന എല്‍ ഡി എഫ് തീരുമാനമെടുത്തില്ല. പി സി തോമസിനെ മുന്നണിയിലെടുക്കുന്നതില്‍ ധാരണയായിരുന്നെന്ന് സി പി എം നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് എല്‍ ഡി എഫ് ചേര്‍ന്നപ്പോള്‍ സി പി ഐയും ആര്‍ എസ് പിയും പി സിയുടെ മുന്നണിപ്രവേശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിഷയം അടുത്ത മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി മാറ്റി.

മൂന്നാറിലെ സംരക്ഷിതവനത്തിനായി പ്രത്യേക സമിതി രൂപീകരിക്കാനും എല്‍ ഡി എഫ് ശുപാര്‍ശ ചെയ്തു. 17,500 ഹെക്ടര്‍ സ്ഥലം സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണിത്. വനം-റവന്യു-തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക സമിതി.

വെറ്ററിനറി സര്‍വ്വകലാശാല രൂപീകരിക്കണമെന്ന് എല്‍ ഡി എഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ദേശീയപാത വികസനത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് അറിഞ്ഞ ശേഷം മതി തീരുമാനമെന്നും എല്‍ ഡി എഫ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :