മാധ്യമങ്ങളും വികസനത്തിന് തടസം: പു ക സ

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് വ്യാജ ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് വികസനം തടസ്സപ്പെടുത്തുകയാണെന്ന് പുരോഗമന കലാ സഹിത്യ സംഘം. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പു ക സ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ഉള്ളത്.

എച്ച് എം ടി ഭൂമി ഇടപാട്‌ വിവാദമാക്കിയ മാധ്യമങ്ങള്‍ തന്നെയാണ്‌ കിനാലൂരിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വിമര്‍ശനം ഉണ്ട്. സംസ്ഥാനത്ത് ഇവര്‍ വികസനം തടസ്സപ്പെടുത്തുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

വലതുപക്ഷ മാധ്യമങ്ങള്‍ക്ക്‌ മതമൗലിക വാദികളും ഇടതുപക്ഷമെന്ന വ്യാജ ലേബലില്‍ പ്രവര്‍ത്തിക്കുന്നവരും കൂട്ടുനില്‍ക്കുന്നു. ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്കരിയ്ക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :