വിദ്യാഭ്യാസനിയമം: കേരളത്തിന് കൂടുതല്‍ സമയം

തിരുവനന്തപുരം| WEBDUNIA|
PRO
കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാവകാശം ലഭിച്ചു. വിദ്യാഭ്യാസമന്ത്രി എം എ ബേബി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം ഇക്കാരണത്താല്‍ ഈ വര്‍ഷം മുതല്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മന്ത്രി അറിയിച്ചു. എട്ടാം തരം അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റുക, അഞ്ചാം തരം ലോവര്‍ പ്രൈമറി തലത്തിലേക്ക് മാറ്റുക, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്ന പ്രായം അഞ്ചു വയസ്സില്‍ നിന്ന് ആറു വയസ്സായി ഉയര്‍ത്തുക എന്നിവയാണ് പുതിയ വിദ്യാഭ്യാസ നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍‍.

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ ഇത്തവണ ഈ നിയമം കേരളത്തിന്‍റെ കാര്യത്തില്‍ യാന്ത്രികമായി നടപ്പാക്കേണ്ടതില്ല. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് അടുത്തവര്‍ഷം ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം നിയമം നടപ്പിലാക്കുന്നതിന്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബലുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും എം എ ബേബി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :