ജോസഫിനെ നീക്കി, പിസി ചെയര്‍മാന്‍

കോട്ടയം| WEBDUNIA|
PRO
പി സി തോമസിനെ കേരളാ കോണ്‍ഗ്രസിന്‍റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച കോട്ടയത്ത്‌ നടന്ന പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചു. കടുത്ത അച്ചടക്കലംഘനം നടത്തിയ പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്‌ പുറത്താക്കി. അടുത്ത ഭരണം ലക്‍ഷ്യമിട്ട്‌ മാണി ഗ്രൂപ്പില്‍ ചേക്കേറാന്‍ പി ജെ ജോസഫ്‌ നടത്തുന്ന ശ്രമം അനുവദിക്കാനാവില്ലെന്ന്‌ പ്രമേയം വ്യക്തമാക്കി.

യഥാര്‍ഥ കേരളാ കോണ്‍ഗ്രസ്‌ തങ്ങളാണെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും വിട്ടുനല്‍കില്ലെന്നും സമ്മേളനത്തില്‍ പി സി തോമസ്‌ പറഞ്ഞു. യാതൊരു ആശയപരമായ സ്വാധീനവും ഇല്ലാതെയാണ്‌ ലയനം. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരും. നാല്‌ സീറ്റിനുവേണ്ടിയാണ്‌ ജോസഫ്‌ മാണിക്കൊപ്പം പോകുന്നതെന്നും പി സി തോമസ് പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ജെറി ഈശോ ഉമ്മനാണ്‌ ജോസഫിനെ നീക്കം ചെയ്തുകൊണ്ടും പി സിയെ ചെയര്‍മാനാക്കിക്കൊണ്ടുമുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്. വൈസ്‌ ചെയര്‍മാന്‍ സ്കറിയാ തോമസും, പി. സുരേന്ദ്രന്‍ പിള്ള എം.എല്‍.എയും ഏഴു ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :