മമ്മൂട്ടി നടന്‍, ശ്വേത നടി

തിരുവനന്തപുരം| WEBDUNIA|
PRO
2009ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ‍കൊലപാതകത്തിന്‍റെ കഥ’ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘കേരളവര്‍മ്മ പഴശ്ശിരാജ’ സംവിധാനം ചെയ്ത ഹരിഹരന്‍ ആണ് മികച്ച സംവിധായകന്‍. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

പഴശ്ശിരാജയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി മനോജ് കെ ജയനും, മികച്ച രണ്ടാമത്തെ നടിയായി പത്മപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജയ്ക്ക് തിരക്കഥയൊരുക്കിയ എം ടി വാസുദേവന്‍ നായരാണ് മികച്ച തിരക്കഥാകൃത്ത്. ‘സൂഫി പറഞ്ഞ കഥ’യുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച കെ ജി ജയന്‍ ആണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം. ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹനായി. സായ് പരാഞ്ജ്പെയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച സിനിമാ ലേഖനം - ചെമ്മീന്‍: ദേശഭാവനയുടെ എതിരൊലികള്‍(ടി എസ് രാധാകൃഷ്ണന്‍), അപഹരിക്കപ്പെട്ട കലാപങ്ങള്‍(കെ പി ജയകുമാര്‍)
മികച്ച സിനിമാ ഗ്രന്ഥം - മലയാള സിനിമ: ദേശം ഭാഷ സംസ്കാരം(ജി പി രാമചന്ദ്രന്‍)
മികച്ച ഡോക്യുമെന്‍ററി - എഴുതാത്ത കത്തുകള്‍(സംവിധാനം - വിനോദ് മങ്കര, രചന - എം എന്‍ കാരശ്ശേരി)
കുട്ടികളുടെ ചിത്രം - കേശു (സംവിധാനം - ശിവന്‍)
മികച്ച നവാഗതസംവിധായകന്‍ - പി സുകുമാര്‍(സ്വന്തം ലേഖകന്‍)
ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം - ഇവിടം സ്വര്‍ഗമാണ്(സംവിധാനം - റോഷന്‍ ആന്‍ഡ്രൂസ്)
കോറിയോഗ്രഫി - ദിനേഷ് കുമാര്‍(സാഗര്‍ ഏലിയാസ് ജാക്കിയിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനത്തിന്‍റെ നൃത്തസംവിധാനത്തിന്)
ഡബ്ബിങ് - ഷോബി തിലകന്‍(പഴശ്ശിരാജ)
വസ്ത്രാലങ്കാരം - നടരാജന്‍, ജോര്‍ജ്(പാലേരി മാണിക്യം)
മേയ്ക്കപ്പ് മാന്‍ - രഞ്ജിത്ത് അമ്പാടി(പാലേരി മാണിക്യം)
പ്രോസസിംഗ് ലാബോറട്ടറി - ചിത്രാഞ്ജലി സ്റ്റുഡിയോ(സൂഫി പറഞ്ഞ കഥ)
ശബ്ദലേഖകന്‍ - എന്‍ ഹരികുമാര്‍(പത്താം നിലയിലെ തീവണ്ടി)
കലാസംവിധായകന്‍ - മുത്തുരാജ് (പഴശ്ശിരാജ)
ചിത്രസംയോജനം - ശ്രീകര്‍ പ്രസാദ്(പഴശ്ശിരാജ)
പിന്നണി ഗായിക - ശ്രേയ ഗോഷാല്‍ (ബനാറസ് എന്ന ചിത്രത്തിലെ ചാന്തു തൊട്ടില്ലേ എന്ന ഗാനത്തിന്)
ഗായകന്‍ - കെ ജെ യേശുദാസ്(മധ്യവേനല്‍ എന്ന ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന്)
പശ്ചാത്തലസംഗീതം - രാഹുല്‍ രാജ്(ഋതു)
മികച്ച സംഗീതസംവിധായകന്‍ - മോഹന്‍ സിതാര(സൂഫി പറഞ്ഞ കഥ)
ഗാനരചയിതാവ് - റഫീഖ് അഹമ്മദ്(സൂഫി പറഞ്ഞ കഥയിലെ തെക്കിനിക്കോലായില്‍ എന്ന ഗാനത്തിന്)
ഹാസ്യനടന്‍ - സുരാജ് വെഞ്ഞാറമൂട്(ഇവര്‍ വിവാഹിതരായാല്‍)
ബാലതാരം - ബേബി നിവേദിത(ഭ്രമരം)
കഥാകൃത്ത് - ശശി പരവൂര്‍(കടാക്ഷം)

ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഗാനത്തിനുള്ള അവാര്‍ഡ് മേഘതീര്‍ത്ഥം എന്ന ചിത്രത്തിലെ “ഭാവയാമി പാടുമെന്‍റെ...” എന്ന ഗാനത്തിലൂടെ ശരത് സ്വന്തമാക്കി.

സായ് പരാഞ്ജ്പെ അധ്യക്ഷയായ ജൂറിയില്‍ വിധുബാല, അജയന്‍, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമന്‍, ഡോ. കെ എസ് ശ്രീകുമാര്‍, മുഖത്തല ശിവജി എന്നിവരായിരുന്നു അംഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ തകഴിയില്‍ വ്യാഴാഴ്ച ട്രെയിന്‍ തട്ടി ഒരു സ്ത്രീയും മകളും മരിച്ചു. തകഴി കേളമംഗലം ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ
എതിര്‍കക്ഷി 10,000/- രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതില്‍ അയ്യായിരം രൂപ ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു
തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ...

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ ...