കൊച്ചി|
WEBDUNIA|
Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2009 (14:30 IST)
PRO
വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പും കെ.സി.ബി.സി ചെയര്‍മാനുമായ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അതീവ ഗുരുതരാവസ്‌ഥയില്‍. ആന്തരാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ് ബിഷപ്പ് ഇപ്പോള്‍.
കുറച്ചുനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം കലശലായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഷപ്പിന്‍റെ നില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
1996 ലാണ് അച്ചാരുപറമ്പില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടത്. 1966 ല്‍ പൗരോഹത്യം സ്വീകരിച്ച അദ്ദേഹം ഒ.സി.ഡി സഭാംഗമാണ്.