ഖേദം പ്രകടിപ്പിക്കില്ല - വി.എസ്

V.S Achuthanandan
KBJWD
മുംബയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ പിതാവിനെതിരായി നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

എന്നാല്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ നാളെ നിയമസഭയില്‍ മറുപടി പറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ സന്ദീപിന്‍റെ കുടുംബത്തോട് ബഹുമാനം മാത്രമേ കാണിച്ചിട്ടുള്ളൂ. അതിനാല്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപിന്‍റെ കുടുംബത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടി പോലും അങ്ങോട്ടു തിരിഞ്ഞു നോക്കുമായിരുന്നോ എന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒരു ഇംഗീഷ്‌ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ന്യൂഡല്‍ഹി| M. RAJU| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2008 (12:51 IST)
സന്ദീപിന്‍റെ മരണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്‍റെ വസതിയിലെത്തിയപ്പോള്‍ സന്ദീപിന്‍റെ പിതാവ്‌ ഗേറ്റില്‍ കാവല്‍ നിന്ന പൊലീസുകാരോട്‌ തന്‍റെ വീട്ടിലേക്ക്‌ ഒരു പട്ടിയും വരേണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :