പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചെങ്ങറ: 4 യുവതികളെ പീഡിപ്പിച്ചെന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെങ്ങറ: 4 യുവതികളെ പീഡിപ്പിച്ചെന്ന്
ചെങ്ങറ സമരത്തില്‍ പങ്കെടുത്തു വന്ന നാല് യുവതികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. സമര ഭൂമിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് കടന്ന യുവതികളെ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കമ്പനിയുടെ ആളുകള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ എഴാം തീയതി ആണ് സംഭവം നടന്നതെന്നാണ് പറയുന്നത്. ആളില്ലാത്ത കെട്ടിടത്തില്‍ വച്ച് എട്ടാം തീയതി അതിരാവിലെ വരെ പീഡിപ്പിച്ചുവെന്നാണ് യുവതികള്‍ പറയുന്നത്.

നേരത്തേ സമരഭൂമിയില്‍ നിന്ന് രണ്ട് പുരുഷന്മാരെ തട്ടിക്കൊണ്ടു പോയതായി ആരോപണമുയര്‍ന്നിരുന്നു. ചെങ്ങറ സമര ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ ഉപരോധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സാധാന സാമഗ്രികള്‍ക്കും മറ്റും സമര ഭൂമിയില്‍ ക്ഷാമം അനുഭവപ്പെട്ടു. തുടര്‍ന്നാണ് സ്ത്രീകള്‍ സമരഭൂമിയില്‍ നിന്ന് പുറത്ത് കടന്നത്.

കഴിഞ്ഞ ഞായറാഴ്ച സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് തോട്ടം തൊഴിലാളികള്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും മറ്റും തല്ലിപ്പൊളിച്ചിരുന്നു.
കൂടുതല്‍
തെക്കന്‍ ജില്ലകളില്‍ എക്സൈസ് പരിശോധന ശക്തമാക്കി
പുതു രാഷ്ട്രീയകക്ഷിക്ക് പിന്തുണയില്ല: എന്‍ എസ് എസ്
നെഹ്‌റു ട്രോഫി കാരിച്ചാലിന്
ഡ്രൈവര്‍ കാറില്‍ മരിച്ച നിലയില്‍
സി.പി.എം: നയരേഖ അംഗീകരിച്ചു
എസ്.എന്‍.ഡി.പി രാഷ്ട്രീയത്തിലേക്ക്