FREE

On the App Store

FREE

On the App Store

അമൃതാനന്ദമയിയുടെ സ്വത്തും അന്വേഷിക്കണം

കോഴിക്കോട്, വ്യാഴം, 22 മെയ് 2008 (15:11 IST)

Widgets Magazine

മാതാ അമൃതാന്ദമയിയുടെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്‍റ് യു.കലാനാഥന്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ പരിധിയില്‍ അമൃതാനന്ദമയിയെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലാനാഥന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മാതാ അമൃതാനന്ദമയിക്ക് എങ്ങനെയാണ് പണം കിട്ടുന്നതെന്നും അവര്‍ എങ്ങനെയാണ് ചെലവഴിക്കുന്നതെന്നും അന്വേഷിക്കണം.

ഇക്കാര്യം അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണം. ന്യായാധിപന്മാരും രാഷ്ട്രീയക്കാരുമെല്ലാം അവിടത്തെ നിത്യസന്ദര്‍ശകരാണ്. അതിനാല്‍ അമൃതാന്ദമയി മഠവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ആള്‍ ദൈവ സംസ്കാരത്തെ പൂര്‍ണമായും കേരളത്തില്‍ നിന്നും തുടച്ച് നീക്കണമെന്നും കലാധരന്‍ ആവശ്യപ്പെട്ടു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

ബാര്‍ കോഴ: എക്സൈസ് മന്ത്രി കെ ബാബുവും വെള്ളം കുടിക്കും: ബിജുരമേശ്

ബാര്‍ കോഴക്കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോഴ ആരോപണമുന്നയിച്ച ബാര്‍ ആസോസിയേഷന്‍ ...

താടി വളര്‍ത്തിയതിന് യുവാവിന് ആറുവര്‍ഷം തടവ്

ബെയ്ജിങ്: ചൈനയില്‍ താടി വളര്‍ത്തിയതിന് യുവാവിന് ആറുവര്‍ഷം തടവ് ശിക്ഷ.ചൈനയിലെ സിങ്ജിയാങ് ...

ന്യൂസ് റൂം

വെറും രണ്ടുതുള്ളി മാത്രം മതി രാത്രിയേയും പകലാക്കാം...!

മനുഷ്യര്‍ക്ക് രാത്രിയില്‍ കാശ്ചശക്തിയില്ല. അതിനാല്‍ രാത്രി നമുക്ക് കറുത്തതും ഭയം നല്‍കുന്നതുമാണ്. ...

ഹോട്ടലില്‍ നാടക -സീരിയല്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

ചാത്തന്നൂര്‍: കൊട്ടിയത്തെ ഒരു ഹോട്ടലില്‍ നാടക -സീരിയല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ...

Widgets Magazine