ആധുനിക കാലത്തെ സ്റ്റാലിനാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. ധാര്‍ഷ്ട്യത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഭാഷയാണ് പിണറായിയുടേത്.
പിണറായിയുടെ ഭാവവും ഭാഷയും ഹിറ്റ്ലറുടേതാണ്. പ്രവൃത്തി സ്റ്റാലിന്‍റേതുമാണ്- ഹസന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കാനാണ് പിണറായിയുടെ ശ്രമമെന്ന് ഹസന്‍ ആരോപിച്ചു. കണ്ണൂരില്‍ സര്‍വകക്ഷി സമ്മേളനം നടക്കുന്നതിന്‍റെ തലേ ദിവസം ആര്‍ എസ് എസ് യു ഡി എഫിന്‍റെ ക്വട്ടേഷന്‍ സംഘമാണെന്ന് പിണറായി അഭിപ്രായപ്പെട്ടത് ഈ ലക്‍ഷ്യത്തോടെ ആണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്|
WEBDUNIA|
Last Modified ശനി, 15 മാര്‍ച്ച് 2008 (16:28 IST)
അടിയന്തരാവസ്ഥയിലും വി പി സിംഗിനൊപ്പവും ചേര്‍ന്ന് ആര്‍ എസ് എസ് എസിനൊപ്പം പ്രവര്‍ത്തിച്ച് അവരെ വളര്‍ത്തിയത് സി പി എമ്മാണെന്ന് ഹസന്‍ പറഞ്ഞു.