പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മിഠായിത്തെരുവ്: പടക്കകടയ്ക്ക് തീപിടിച്ചു
മിഠായിതെരുവിലെ മൊയ്തീന്‍ പള്ളിക്കടുത്ത് പടക്കകടയ്ക്ക് തീ പിടിച്ചു. മൂന്നുപര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാവിഭാഗവും പൊലീസും നാട്ടുകാരും തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീ തൊട്ടടുത്ത മുപ്പതോളം കടകളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ ആര്‍ക്കും പ്രദേശത്തേയ്ക്ക് എത്താന്‍ സാധിക്കുന്നില്ല.

പടക്കകടകളിലെ ജീവനക്കാര്‍ക്കും രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഈ പ്രദേശത്ത് ധാരാളം വഴിവാണിഭക്കാരുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ കൊച്ചു കുട്ടികളുമുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിഷു അടുത്തുവരുന്നത് കൊണ്ട് മിഠായി തെരുവില്‍ ധാാരാളം പടക്കകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടുത്ത മീനച്ചൂടായിരിക്കാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കൂടുതല്‍
രവിവര്‍മ്മ പുരസ്കാരം ഹുസൈന്
ദൃഷ്ടാന്തത്തിന് പത്മരാജന്‍ പുരസ്കാരം
കെ.പി.ആര്‍ അന്തരിച്ചു
മുട്ടത്തുവര്‍ക്കി പുരസ്കാരം പത്മനാഭന്
സ്മാര്‍ട്ട്‌സിറ്റിക്ക് അംഗീകാരം
സുമംഗലയ്ക്ക് കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം