പി.ഭാസ്കരന്‍ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
മലായാള സിനിമരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്ന പി ഭാസ്കരന്‍ (82) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചിക്തിത്സയിലായിരുന്നു. ഉച്ചയോടെ ജവഹര്‍ നഗറിലെ വസതിയാലായിരുന്നു അന്ത്യം.സംസ്കാരം തിങ്കളാഴ്ച നടക്കും.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവസാന സമയത്ത് ഭാര്യ ഇന്ദിരയും അടുത്ത ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ഉച്ചയ്ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമിക്കുന്നതിനായി കിടന്നപ്പോഴായിരുന്നു ഉച്ചക്ക് ഒന്നരയോടെ അന്ത്യം സംഭവിച്ചത്. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരിലായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇരുപതാം വയസില്‍ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. ദേശീയ സമരത്തിന്‍റെ ഭാഗമായ സമരങ്ങളില്‍ പങ്കെടുത്തതിനാല്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. 1942ല്‍ ആറുമാസം സെന്‍ട്രല്‍ ജയിലില്‍ കിടിന്നു. ഉത്തരവാദിത്വ ഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ കോട്ടയത്തും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ചലച്ചിത്രഗാന രംഗത്ത് സമാനതകളില്ലാത്ത രചനാ ശൈലിയുടെ ഉടമയാണ് പി.ഭാസ്കരന്‍. കവിയായി തുടങ്ങിയ ഭാസ്കരന്‍ 50 കളില്‍ ചലച്ചിത്ര ഗാന രചയിതാവായി മാറുകയായിരുന്നു. എങ്കിലും ഇപ്പോഴും ഇദ്ദേഹത്തിന്‍റെ കാവ്യകലയുടെ നീരുറവ വറ്റിയിട്ടില്ല.

സിനിമയെ സംബന്ധിച്ചിടത്തോളം ഭാസ്കരന്‍ ബഹുമുഖ പ്രതിഭയാണ്. സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നീലക്കുയില്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. രാമു കാര്യാട്ടിനോടൊപ്പം സംവിധാനവും നിര്‍വഹിച്ചു.

രാരിച്ചന്‍ എന്ന പൗരന്‍, അമ്മയെക്കാണാന്‍, ഇരുട്ടിന്‍റെ ആത്മാവ്, തുറക്കാത്ത വാതില്‍, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം, ജ-ഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1953 ല്‍ പുറത്തിറങ്ങിയ നീലക്കുയിലായിരുന്നു മലയാളത്തിന് ആദ്യമായി ദേശീയ അംഗീകാരം നേടിത്തന്നത്- -- പ്രസിഡന്‍റിന്‍റെ വെള്ളിമെഡല്‍.

ഓടക്കുഴല്‍ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം എന്നിവ നേടി. വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചക്ക് വേഗ സൃഷ്ടിച്ച വിപ്ളവഗാന രചനയില്‍ വയലാര്‍ രാമവര്‍മ്മക്ക് ഒപ്പമാണ് അദ്ദേഹത്തിന്‍റെ സ്ഥാനം.

1949ല്‍ അപൂര്‍വ്വസഹോദരങ്ങള്‍ എന്ന തമിഴ് സിനിമയക്കുവേണ്ടി മലയാളത്തില്‍ ചില വരികള്‍ എഴുതികൊണ്ടാണ് അദ്ദേഹം സിനിമാ ഗാനരചനയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് മലയാളിക്ക് ഒരിക്കലും മറക്കാത്ത ഒരു പിടി ഗാനങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്.
മലയാള ഭാഷക്കും സിനിമയ്ക്കും നവീനമായ മാറ്റം വരുത്തിയതിലും പി ഭാസ്കരന്‍ തനതായ സംഭാവന ചെയ്തിട്ടുണ്ട്. അന്‍പതോളം സനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. രാമൂകാര്യാട്ടുമായി ചേര്‍ന്ന സംവിധാനം ചെയ്ത നീലക്കൂയില്‍ (1954) രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടി.

രാരിച്ചന്‍ എന്ന പൗരന്‍, നായരു പിടിച്ച പുലിവാല്, ഇരുട്ടിന്‍റെ ആത്മാവ്, മാനസ്വിനി, കാട്ടുകുരങ്ങ്, മൂലധനം, ഉമ്മാച്ചു, മറ്റൊരു സീത, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍, രാക്കുയില്‍, ആറടി മണ്ണ്ഇന്‍റെ ജന്മം, സ്നേഹദീപമേ വിട എന്നിവ ശ്രദ്ധിക്കപ്പെട്ട വരികളായിരുന്നു

മലയാള ഭാഷയുടെ സൗന്ദര്യം വിളിച്ചോതിയ കവിയ എന്ന നിലയിലാണ് സാഹിത്യ ലോകം അദ്ദേഹത്തെ വിലയിരുത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ശ്രീകൃഷ്ണപരുന്ത്, ശ്രീഗുരവായുരപ്പന്‍, ജഗദ്ഗുരു ആദി ശങ്കരന്‍ എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ജയശങ്കര്‍ പൊതുവത്ത് എഴുതിയ മനോരഥം എന്ന സിനിമയില്‍ ഗൗളിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കണിശബുദ്ധിക്കാരനായ കാരണവരായി പി.ഭാസ്കരന്‍ ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :