തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 26 നവംബര്‍ 2007 (13:10 IST)
മലയാളികള്‍ക്കിടയില്‍ റാണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എം.എസ്.രുഗ്മിണി (64) അന്തരിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ മുന്‍ ഡയറക്‍ടറായിരുന്ന രുഗ്മിണി 1965 മുതല്‍ ആകാശവാണി ദില്ലി നിലയത്തില്‍ നിന്നും റാണി എന്ന പേരില്‍ വാര്‍ത്ത വായിച്ചുകൊണ്ടിരുന്നു.
വാര്‍ത്തകള്‍ വായിക്കുന്നത് റാണി എന്ന് മിക്കദിവസവും മലയാളി കേട്ടുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു (ശങ്കരനാരായണന്‍, സത്യേന്ദ്രന്‍, ഗോപന്‍ എന്നിവരായിരുന്നു അന്നത്തെ പ്രധാന വാര്‍ത്താ വായനക്കാര്‍).
അര്‍ബ്ബുദരോഗം ബാധിച്ച് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുവാഹത്തിയില്‍ ദൂരദര്‍ശന്‍ കേന്ദ്രം ഡെപ്യൂട്ടി ഡയറക്‍ടര്‍ ജനറല്‍ ആയിരിക്കവേയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. 1993 മുതല്‍ 95 വരെ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ ഡയറക്‍ടറായിരുന്നു. രാജസ്ഥാന്‍ റേഡിയോ നിലയം ഡയറക്‍ടറായും ഡെല്‍ഹിയില്‍ ഡെപ്യൂട്ടി ഡയറക്ടറായും റാണി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.