സുല്‍ത്താന്‍റെ പാത്തുമ്മ ഓര്‍മ്മയായി

Pathumma
FILEFILE
കഴിഞ്ഞ ദിവസം അന്തരിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സഹോദരി ഫാത്തിമ ബീവി (91) എന്ന പാത്തുമ്മയുടെ കബറടക്കം തലയോലപ്പറമ്പ്‌ മുഹയദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ നടന്നു.

ബഷീറിന്‍റെ വിശ്വ പ്രസിദ്ധമായ പാത്തുമയുടെ ആട് എന്ന കൃതിയിലൂടെ സഹൃദയ മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഫാത്തിമ ബീവി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി അവശതയിലായിരുന്ന പാത്തുമ്മ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്.

തലയോലപ്പറമ്പ്| WEBDUNIA|
തലയോലപ്പറമ്പ്‌ പുത്തന്‍കാഞ്ഞൂരില്‍ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യയാണ്‌. മകള്‍: ഖദീജ. മരുമകന്‍: ഷംസുദ്ദീന്‍ (റിട്ട. അധ്യാപകന്‍, നൈസ്‌ ഓഫ്‌സെറ്റ്‌ പ്രസ്‌ ഉടമ). വൈക്കം മുഹമ്മദ്ബഷീറിനെക്കൂടാതെ പരേതനായ ഹനീഫ, അബൂബേക്കര്‍, പരേതനായ അബ്ദുള്‍ഖാദര്‍ എന്നിവരാണ്‌ സഹോദരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :