പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വള്ളത്തോള്‍ പുരസ്കാരം അഴീ‍ക്കോടിന്
sukumar azheekkod
FILEFILE
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം ഡോ. സുകുമാര്‍ അഴീക്കോടിന്‌ സമര്‍പ്പിക്കും.വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ ചീഫ്‌ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനും പ്രഫ.സി.ജി.രാജഗോപാല്‍, ഡോ.എം.ജി.ശശിഭൂഷണ്‍, ഡോ.എ.എം. വാസുദേവന്‍പിള്ള, ഡോ.എന്‍. അജിത്‌കുമാര്‍, ഡോ.ടി.പി. ശങ്കരന്‍കുട്ടിനായര്‍, ഡോ.ലതികാനായര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌.

1,11,111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്‌ വള്ളത്തോള്‍ പുരസ്കാരം. വള്ളത്തോളിന്‍റെ ജന്മദിനമായ 16ന്‌ തിരുവനന്തപുരത്ത്‌ നടത്തുന്ന സാഹിതീയോത്സവത്തില്‍ പുരസ്കാരം സുകുമാര്‍ അഴീക്കോടിന് സമര്‍പ്പിക്കും.
കൂടുതല്‍
മജ്ജമാറ്റിവയ്ക്കല്‍ ആര്‍.സി.സിയില്‍
അമ്പലപ്പുഴ പാല്‍പ്പായസം എല്ലാവര്‍ക്കും
പൊള്ളലേറ്റ ഡ്രൈവര്‍ മരിച്ചു
പാലക്കാട്ടും തൃശൂരും വീണ്ടും ഭൂചലനം
കുറ്റിയാടി:അറ്റകുറ്റപ്പണികള്‍ ചൊവ്വാഴ്ച
എരുമ നാട്ടുകാരെ പരിഭ്രാന്തരാക്കി