പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മടവൂര്‍ കൊച്ചുനാരായണപിള്ള അന്തരിച്ചു
കുട്ടികളുടെ നാടകക്കളരി ആയ ‘രംഗപ്രഭാത്’ ന്‍റെ സ്ഥാപകന്‍ മടവൂര്‍ കൊച്ചുനാരാ‍യണ പിള്ള(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം.

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രംഗപ്രഭാതിന് അടുത്തുള്ള വീട്ട് വളപ്പില്‍ നടക്കും.

പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന കൊച്ചുനാരായണപിള്ള കുട്ടികളുടെ അരങ്ങായ രംഗപ്രഭാതിന് 1970 ല്‍ ആണ് രൂപം നല്‍കിയത്. 1990 ല്‍ അധ്യാപനജീവിതം അവസാനിക്കുമ്പോഴേക്കും കുട്ടികള്‍ക്കായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നു.

മന്ത്രി എം എ ബേബി ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധി പ്രമുഖര്‍ ശങ്കരപ്പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

പ്രശസ്ത നാടക രചയിതാവായിരുന്ന മടവൂര്‍ ഭാസി സഹോദരനാണ്. ശാന്തകുമാരി അമ്മയാണ് ഭാര്യ. മകള്‍ ഗീത, മരുമകന്‍ ഹരികൃഷ്ണന്‍.

കൂടുതല്‍
കരുണാകരനെ മടക്കി കൊണ്ടുവരണം - രാജ്മോഹന്‍ ഉണ്ണിത്താന്‍
കയര്‍മേള പുനരാരംഭിക്കും - കേന്ദ്രമന്ത്രി
സര്‍ക്കാരിന് ഭയമില്ല - ജി.സുധാകരന്‍
പരിയാരം:രേഖകള്‍ കൈവശമില്ല
ജയരാജനെതിരെ നടപടികളില്ല
മന്ത്രി പ്രഖ്യാപനം ഇന്നില്ല - ജോസഫ്