പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മദനിയെ കുറ്റവിമുക്തനാക്കി
FILEFILE
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കുറ്റവിമുക്തനാക്കി. ഇതോടെ സ്ഫോടന കേസില്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും മദനി കുറ്റവിമുക്തനായി.

ഇന്നോ നാളെയോ അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് അറിയുന്നു. ദൈവത്തിന് നന്ദി, ജനാധിപത്യത്തിന് നന്ദി, നീതിവ്യവസ്ഥയ്ക്ക് നന്ദി - കോടതി മുറിയില്‍ വിധി പ്രസ്താവം കേട്ട അബ്ദുള്‍ നസര്‍ മദനിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
madani now
FILEFILE


അതേസമയം, കേസിലെ പ്രതികളില്‍ ആദ്യ 29 പേര്‍ കുറ്റകാരാണെന്ന് കോടതി കണ്ടെത്തി. ഇതില്‍ അല്‍-ഉമ്മ നേതാവ് എസ് ഐ ബാഷയും ഉള്‍പ്പെടുന്നു.

1998 ഫെബ്രുവരി 14ന് കോയമ്പത്തൂരില്‍ നടന്ന സ്ഫോടന പരമ്പരയിലാണ് മദനി പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. വര്‍ഗ്ഗീയ വിദ്വേഷം ആണ് സ്ഫോടന പരമ്പരയ്ക്ക് പിന്നിലെന്നാണ് തമിഴ് നാട് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
കൂടുതല്‍
കോയമ്പത്തുര്‍: വിധി ബുധനാഴ്ച
കാലവര്‍ഷം: കേന്ദ്രസംഘം വെള്ളിയാഴ്ച എത്തും
ട്രോളിംഗ് നിരോധനം അവസാനിച്ചു
സീറ്റ് ബല്‍റ്റ് നിര്‍ബന്ധമായി
കേന്ദ്രത്തിന്‍റേത് ക്രൂരമായ അവഗണന
പിണറായി-ഫാരീസ് ബന്ധം വ്യക്തമാക്കണം - യൂത്ത് ലീഗ്