പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബരിമലയില്‍ കണ്ഠര് മോഹനര് വേണ്ടെന്ന്
Kantaru Mohanaru
FILEFILE
അടുത്ത മണ്ഡലകാലത്ത് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് മോഹനരെ മാറ്റിനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോ‍ഗം തീരുമാനിച്ചു.

തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ തന്ത്രി കണ്ഠര് മഹേശ്വര് തന്നെ തന്ത്രി സ്ഥാനം വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു. വരുന്ന ചിങ്ങം ഒന്നുമുതലാണ് ശബരിമലയില്‍ പുതിയ തന്ത്രി അധികാരമേല്‍ക്കേണ്ടത്.

ഇപ്പോള്‍ കണ്ഠര് രാജീവരാണ് ശബരിമലയിലെ തന്ത്രി സ്ഥാനത്തുള്ളത്. താഴണ്‍ മഠത്തിലെ വലിയ തന്ത്രി കണ്ഠര് മഹേശ്വരാണ് പ്രധാന തന്ത്രിയെങ്കിലും കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മണ്ഡലകാലത്ത് തന്ത്രി കണ്ഠര് മോഹനരാണ് ചുമതല വഹിച്ചിരുന്നത്.

ഈ അവസ്ഥ ഒഴിവാക്കാനാണ് മുതിര്‍ന്ന അംഗമായ തന്ത്രി കണ്ഠര് മഹേശ്വര് തന്നെ തന്ത്രി സ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന് പകരം മറ്റൊരാളെ വയ്ക്കരുതെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചു. ബോര്‍ഡ് തീരുമാനങ്ങള്‍ കണ്ഠര് മഹേശ്വരെ രേഖാമുലം അറിയിക്കും.
കൂടുതല്‍
മന്ത്രി കുരുവിളയ്ക്കെതിരെ ആരോപണം
സംസ്ഥാനത്ത് ഹവാല ഇടപാടുകള്‍ സജീവം- കോടിയേരി
ഉരുട്ടിക്കൊലകേസ് ഓഗസ്റ്റ് നാലിലേക്ക് മാറ്റി
പ്രവേശനപരീക്ഷയ്ക്ക് സംരക്ഷണം നല്‍കണം - സുപ്രീംകോടതി
മുല്ലപ്പെരിയാര്‍ കേസ് ഓഗസ്റ്റ് 9ലേക്ക് മാറ്റി
അക്കാദമിക് കാര്യങ്ങളില്‍ ഇടപെടാനാവില്ല - പാലൊളി