പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആദ്യ മന്ത്രിസഭ:പ്രത്യേക വെബ്സൈറ്റ്
ആദ്യ മന്ത്രിസഭ നല്‍കിയ സംഭാവനകളെയും സംഭവങ്ങളെയും സംബന്ധിച്ച് വിപുലമാ‍യ വിവരശേഖരത്തോടെ വെബ്സൈറ്റിന് രൂപം നല്‍കി.

ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സി.ഡിറ്റുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒരു ജാലകത്തില്‍ ലഭ്യമാക്കുക എന്നതാണ് വെബ്സൈറ്റിലൂടെ ഉദ്ദേശിക്കുന്നത്.

ആദ്യ മന്ത്രിസഭയുടെ പശ്ചാത്തലം, സംഭാവനകള്‍, നിയമനിര്‍മ്മാണങ്ങള്‍, റിപ്പോര്‍ട്ടുകള്‍, പത്രവാര്‍ത്തകള്‍, വീഡിയോ ക്ലിപ്പുകള്‍, ലേഖനങ്ങള്‍, വിമോചന സമരം, സാമാജികരുടെ വിവരങ്ങള്‍, ദിന സ്മരണകള്‍ എന്നിങ്ങനെ നൂറിലധികം വിവരശേഖരങ്ങള്‍ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സൈറ്റിന്‍റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.
കൂടുതല്‍
ആദ്യ നിയമസഭ പുനരാവിഷ്ക്കരിക്കപ്പെടുന്നു
എക്സൈസ് നിയമം പരിഷ്ക്കരിക്കും - ഗുരുദാസന്‍
പുതിയ ജയില്‍നിയമം കൊണ്ടുവരും - കോടിയേരി
കോടതിപരാമര്‍ശം: പ്രതിപക്ഷം ഇറങ്ങിപ്പോയി
വിമോചനസമരത്തിന് ഭാവിയില്ലെന്ന് ആന്‍റണി
ചിക്കുന്‍ ഗുനിയ മരണ കാരണമാകാം