യഹോവയ്ക്ക് ഭാര്യയുണ്ടായിരുന്നു?

ലണ്ടന്‍| WEBDUNIA|
"ഞാനല്ലാതെ മറ്റൊരു ദൈവവും നിങ്ങള്‍ക്കില്ല" എന്ന് ബൈബിളിലെ പത്ത് കല്‍പനകളില്‍ പറയുന്നുണ്ട്. എന്നാല്‍, പുരാതന ഇസ്രായേലിലെ വിശ്വാസികള്‍ അവരുടെ ദൈവമായ യഹോവയ്ക്കൊപ്പം ഒരു ദേവതയെക്കൂടി ആരാധിച്ചിരുന്നതായി പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. എക്സെറ്റര്‍ സര്‍വകലാശാലയിലെ ഡോക്‍ടര്‍ ഫ്രാന്‍സിസ്കയാണ് ദൈവത്തിന് ഉണ്ടായിരുന്നു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബൈബിളിന്റെ സാമൂഹികവും സാംസ്കാരികവുമായ വശങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി പഠനം നടത്തിവരികയായിരുന്നു ഇവര്‍. ജറുസലേമിലെ ദേവാലയങ്ങളില്‍ എന്നൊരു ദേവതയെ വിശ്വാസികള്‍ ആരാധിച്ചിരുന്നു ഇന്നാണ് ഇവരുടെ വാദം. അഷേറയ്ക്കായുള്ള പ്രാര്‍ഥനകളും ചടങ്ങുകളുമെല്ലാം സ്ത്രീകളാണ് നിര്‍വഹിച്ചിരുന്നത്. ദൈവത്തിന്റെ ഭാര്യയായി ഇവരെ കരുതിപ്പോന്നതു കൊണ്ടാവാം ഇത്രയും പ്രാധാന്യം നല്‍കിയതെന്ന് ഫ്രാന്‍സിസ്ക പറയുന്നത്.

സിനായ് മരുഭൂമിയില്‍ നിന്ന് എഴുപതുകളില്‍ കണ്ടെത്തിയ സെറാമിക് ലിഖിതങ്ങള്‍ ദൈവത്തിന് ഭാര്യ ഉണ്ടായിരുന്നു എന്നതിന് തെളിവ് നല്‍കുന്നതായ് ഇവര്‍ പറയുന്നു. യഹോവയുടെയും അഷേറയുടെയും അനുഗ്രഹം തേടിക്കൊണ്ടുള്ളതാണിത്. ഇക്കാരണത്താലാണ് ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരാണ് എന്ന് വിശ്വസിക്കപ്പെടുന്നത്.

പഴയകാലത്തെ ചരിത്രകാര്‍ന്മാരും ഗവേഷകരും ഈ ലിഖിതങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ ഈ വിലപ്പെട്ട തെളിവുകള്‍ നഷ്‌ടപ്പെടുകയായിരുന്നു. എവിടെപ്പോയെന്ന് ഒരിക്കലും കണ്ടെത്താനുമായില്ല.

ഇസ്രായേലുകാരുടെ ഏക ദൈവം എന്ന പദവില്‍ എത്തിച്ചേരാന്‍ യഹോവയ്ക്ക് നിരവധി ദൈവങ്ങളോട് മത്സരിക്കേണ്ടിവന്നിരുന്നതായി ഫ്രാന്‍സിസ്കയുടെ പഠനം പറയുന്നു. എന്നാല്‍, ബൈബിള്‍ ഇത്തരം വിശ്വാസങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. മറ്റു പല ദേവതകളും പില്‍ക്കാലത്ത് തഴയപ്പെട്ടതുപോലെ അഷേറയും വിസ്മൃതിയിലാണ്ടതാവാം എന്നാണ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :