വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ശനി, 3 ജൂലൈ 2010 (09:47 IST)
യു എസില്‍ വിമാനയാത്ര വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മലയാളി ബാലികയുടെ പേര് നീക്കി. യു എസ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയായ ആറു വയസ്സുകാരി അലീസയുടെ പേരാണ് നീക്കിയത്.
ഒഹായോയിലെ വെസ്റ്റ്‌ലേക്കില്‍ ജോലി ചെയ്യുന്ന ഡോ സന്തോഷ് തോമസിന്‍റെ മകളായ അലീസ ഭീകര ബന്ധമുള്ളവര്‍ക്കുള്ള വിമാനയാത്രാ വിലക്കുപട്ടികയില്‍ ഉള്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. യുഎസ് പ്രതിനിധിസഭാംഗം ഡെന്നിസ് കുസിനിച്ചിന്റെ ഇടപെടലാണ് അലീസയുടെ പേര് പട്ടികയില്‍ നിന്നും വേഗം നീക്കം ചെയ്യാന്‍ സഹായകരമായത്.
അടുത്തിടെ ക്ലീവ്‌ലാന്‍ഡില്‍ നിന്ന് മിന്നേപോളിസിലേക്കുള്ള യാത്രയിലാണ് തന്റെ മകള്‍ ‘നോ ഫ്ലൈ’ പട്ടികയിലുണ്ടെന്ന് സന്തോഷിന് മനസ്സിലാവുന്നത്. എന്തായാലും ആ ദിവസം അലീസയുടെ യാത്ര മുടങ്ങിയില്ല. രണ്ട് വയസ്സുമുതല്‍ അലീസ വിമാനയാത്ര ചെയ്യുന്നുണ്ട്.
പട്ടിക യുഎസ് ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഉണ്ടാക്കിയിരിക്കുന്നതാണെന്നും എന്നാല്‍ അതിലുള്ളവരെല്ലാം ഭീകരബന്ധമുള്ളവര്‍ ആയിരിക്കണമെന്നില്ല എന്നും മാത്രമാണ് യുഎസ് അധികൃതര്‍ ആദ്യഘട്ടത്തില്‍ ഇതിനു നല്കിയിരുന്ന വിശദീകരണം. അടുത്തിടെയാണ് ആഭ്യന്തരമായി ഇത്തരം പട്ടിക പ്രാബല്യത്തില്‍ വന്നതെന്നും അതിനാലാണ് ഇത്രയും കാലം ഇതേക്കുറിച്ച് അറിയാതിരുന്നതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് അലീസയുടെ പേര് നീക്കാം ചെയ്യാന്‍ യു എസ് ആഭ്യന്തരവകുപ്പ് തീരുമാനിക്കുകയായിരുന്നു.