യുഎസിലെ ഏറ്റവും മികച്ച പ്രസിഡന്റ്മാരെ തെരഞ്ഞെടുത്തപ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സ്ഥാനം പതിനഞ്ചാമത്. സിയെന കോളജ് പോള്‍ നടത്തിയ സര്‍വെയാണ് ഏറ്റവും മികച്ച യുഎസ് പ്രസിഡന്റ്മാരെ തെരഞ്ഞെടുത്തത്.
മൊത്തം 43 യുഎസ് പ്രസിഡന്റുമാരുടെ പട്ടികയില്‍, ഇറാഖ് യുദ്ധ സമയത്തെ യുഎസ് പ്രസിഡന്റും ഒബാമയുടെ മുന്‍ഗാമിയുമായിരുന്ന ജോര്‍ജ്ജ് ബുഷിന്റെ സ്ഥാനം 39 ആണ്. റൊണാള്‍ഡ് റീഗനെക്കാളും മൂന്ന് പടി ഉയരെയാണ് ഒബാമയുടെ സ്ഥാനം.
യുഎസിലെ 43 പ്രസിഡന്റുമാരുടെ 10 ഗുണങ്ങള്‍ വിലയിരുത്താനാണ് സര്‍വെ ആവശ്യപ്പെട്ടിരുന്നത്. ഭരണപരമായ നേട്ടങ്ങള്‍, വിശ്വാസ്യത, ആസൂത്രണം തുടങ്ങിയ ഗുണങ്ങളാണ് വിലയിരുത്തപ്പെട്ടത്. അഞ്ചാമത് തവണയും ഈ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റാണ്.
ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്, ടെഡി റൂസ്‌വെല്‍റ്റ്, എബ്രഹാം ലിങ്കണ്‍, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, തോമസ് ജെഫേഴ്സണ്‍ എന്നിവരാണ് ഏറ്റവും മികച്ച പ്രസിഡന്റ് മാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.