ഷഹ്സാദിനു മേല്‍ 10 കുറ്റങ്ങള്‍

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (10:55 IST)
ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട പാക് വംശജനായ യുഎസ് പൌരന്‍ ഫൈസല്‍ ഷഹ്‌സാദിനുമേല്‍ യുഎസ് 10 കുറ്റങ്ങള്‍ ചുമത്തി. മന്‍‌ഹട്ടനിലെ യുഎസ് ജില്ലാ കോടതി വ്യാഴാഴ്ചയാണ് ഷഹ്സാദിനു മേല്‍ കുറ്റം ചുമത്തിയത്.

മെയ് ഒന്നിന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറിനടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാക് വംശജനായ യു എസ് പൗരന്‍ ഫൈസല്‍ ഷഹ്‌സാദ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

2009 ല്‍ ആണ് ഷഹ്സാദിന് യുഎസ് പൌരത്വം ലഭിച്ചത്. ഇയാള്‍ക്ക് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കിയത് പാക് ഭീകര സംഘടനയായ തെഹ്‌റീക്ക്-ഇ-താലിബാന്‍ ആണെന്നും കോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :