മധ്യയൂറോപ്പില്‍ പ്രളയം, 3 മരണം

പ്രേഗ്| WEBDUNIA|
മധ്യയൂറോപ്പില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ പ്രളയബാധിത പ്രദേശം ഒഴിഞ്ഞ് സുരക്ഷിത താവളം തേടി. പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.

ചെക്ക് റിപ്പബ്ലിക്കില്‍ കരകവിഞ്ഞൊഴുകിയ നദികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചതായി വാര്‍ത്തകള്‍ ലഭിച്ചിട്ടുണ്ട്. വെള്ളം നിറഞ്ഞ റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.

വെള്ളപ്പൊക്കം കാരണം വടക്കന്‍ നഗരങ്ങളായ പാസ്തോ, ഹാസ്നോസ് എന്നിവിടങ്ങളില്‍ രണ്ടായിരത്തിലധികം ജനങ്ങളാണ് വീടുപേക്ഷിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറിയത്. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 60 റോഡുകള്‍ അടച്ചിരിക്കുകയാണ്. 18 നഗരങ്ങള്‍ ഒറ്റപ്പെട്ടു.

ജലനിരപ്പുയരുന്നതിനാല്‍ മധ്യയൂറോപ്പില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അമ്പത് ഏക്കറോളം വനപ്രദേശമാണ് വെള്ളപ്പൊക്കം മൂലം നശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :