ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

ഓറ്റാവ| WEBDUNIA| Last Modified ശനി, 22 മെയ് 2010 (10:23 IST)
ഇന്ത്യന്‍ സേനയെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നതായി വ്യക്തമാക്കി. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെതിരെ ഒരു കനേഡിയന്‍ നയതന്ത്രജ്ഞന്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള കാനഡയുടെ പ്രതികരണം.

ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണ് ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പ്രധാന കരുത്തെന്നും ഈ ബന്ധം തുടര്‍ന്നും ശക്തമായി തുടരുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് കാഥറിന്‍ ലൂബിയര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളേയും പ്രവര്‍ത്തന രീതികളേയും കാനഡ അങ്ങേയറ്റം ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.

ബി‌എസ്‌എഫ് ഒരു ആക്രമണ സേനയാണെന്നും കുറ്റവാളികളെന്ന് സംശയിക്കുന്നവരെ അവന്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണിലെ മുതിര്‍ന്ന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഒരു റിട്ടയേഡ് ബി‌എസ്‌എഫ് കോണ്‍സ്റ്റബിളിന് വിസ നിഷേധിച്ചുകോണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ തണുപ്പിക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് കാനഡയുടെ പുതിയ പ്രസ്താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :