ഈ എടി‌എമ്മില്‍ ലഭിക്കുന്നത് പണമല്ല സ്വര്‍ണം!

ദുബായ്| WEBDUNIA|
അബുദബിയിലെ ഒരു പ്രശസ്ത ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ‘ഗോള്‍ഡ് ടു ഗോ’ എന്ന പേരിലുള്ള ഈ മെഷീനില്‍ നിന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതു പോലെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടികളും ലഭ്യമാക്കാന്‍ സാധിക്കും.

ഏഷ്യക്കാര്‍ക്ക് മഞ്ഞ ലോഹത്തോടുള്ള മമത മനസ്സിലാക്കിയാണ് പുതിയ ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്ന്, അഞ്ച്, പത്ത് ഗ്രാമുകളുടെ സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ നാണയങ്ങളും എടുക്കാന്‍ സാധിക്കും. അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ‘സ്വര്‍ണ മെഷീന്റെ’ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്.

‘ഗോള്‍ഡന്‍ സര്‍വീസ്’ എന്നാണ് ഹോട്ടല്‍ അധികൃതര്‍ ഈ സേവനത്തെ വിശേഷിപ്പിക്കുന്നത്. മെഷീനില്‍ നിന്ന് ആറ് വ്യത്യസ്ത തൂക്കങ്ങളിലുള്ള സ്വര്‍ണ നാണയങ്ങളാണ് ലഭിക്കുന്നത്. മെഷീനില്‍ ഉള്ള വെബ്സൈറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില മെഷീന്റെ ഉപയോക്താക്കളെ അറിയിക്കുന്നതിനൊപ്പം മെഷീനിലെ വില അപ്ഡേറ്റാക്കുകയും ചെയ്യും. ജര്‍മ്മന്‍ സാങ്കേതികവിദ്യയാണ് മെഷീന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാ 10 സെക്കന്‍ഡിലുമാണ് വില സംബന്ധിച്ച അപ്ഡേറ്റ് ഉപയോക്താക്കളില്‍ എത്തിക്കുന്നത്. അതേസമയം, മെഷീനിലെ വില എല്ലാ 10 മിനിറ്റിലും മാറിക്കൊണ്ടിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :