അമ്മയാണോ; എങ്കില്‍ ക്യൂബയിലേക്ക് വരൂ

ഹവാന| WEBDUNIA|
PRO
അമ്മയായിരിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യം ഏതെന്ന് കേള്‍ക്കണോ. വേറെ ഏതുമല്ല നമ്മുടെ കമ്മ്യൂണിസ്റ്റ് ക്യൂബ. ‘സേവ് ദ ചില്‍ഡ്രന്‍സ് സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ എന്ന സംഘടനയാണ് വികസ്വര രാജ്യങ്ങളില്‍ ഒരു അമ്മയ്ക്ക് താമസിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം ക്യൂബയാണെന്ന് കണ്ടെത്തിയത്. 160 രാജ്യങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതില്‍ 43 വികസിത രാജ്യങ്ങളും ഉള്‍പ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, അമ്മയുടെ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിങ്ങനെ പത്തോളം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ നോര്‍വെയാണ് അമ്മമാരുടെ സുരക്ഷിത രാജ്യം. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഐസ്‌ലന്‍ഡ്,സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

ലാറ്റിനമേരിക്കയില്‍ കഴിഞ്ഞാല്‍ അര്‍ജന്‍റീനയാണ് മൂന്നാം സ്ഥാനത്ത്. ഉറുഗ്വേ ഏഴാം സ്ഥാനത്തും ബ്രസീല്‍ പതിനഞ്ചാമതുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യം ഇപ്രകാരമാണ്. എത്യോപ്യയില്‍ നൂറില്‍ ആറ് കുട്ടികള്‍ക്ക് മാത്രമെ പ്രസവ സമയ്ത്ത് വൈദ്യ സഹായം ലഭിക്കുന്നുള്ളുവെങ്കില്‍ നോര്‍വെയില്‍ ഇത് നൂറു ശതമാനമാണ്.

നൈജീരിയയിലാകട്ടെ ഓരോ ഏഴ് പ്രസവത്തിലും ഒരു മരിക്കുന്നു. ഗ്രീസിലും ഇറ്റലിയിലും ഇത് 26000ല്‍ ഒന്ന് മാത്രമാണ്. അഫ്ഗാനിസ്ഥാനിലാകട്ടെ നാലില്‍ ഒരു കുട്ടി അഞ്ചു വയസ്സ് എത്തുന്നതിനു മുന്‍പേ മരണത്തിന് കീഴടങ്ങുന്നു. സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ഇത് 250ല്‍ ഒന്ന് മാത്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :