പരേതന്‍ യു‌എസില്‍ മേയറായി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (16:12 IST)
മരിച്ച വ്യക്തി യു‌എസില്‍ മേയറാ‍യി തെരഞ്ഞെടുക്കപ്പെട്ടു. ചെറുപട്ടണമായ ട്രേയ്സി സിറ്റിയിലാണ് സംഭവം. കാള്‍ ഗിയറി എന്നയാളാണ് മരിച്ചിട്ടും വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു ഗിയറി മരിച്ചത്.

എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ എതിരാളിയെക്കാള്‍ മൂന്ന് മടങ്ങ് അധികം വോട്ടുകളാണ് ഗിയറി നേടിയത്. എതിരാളിക്ക് 85 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗിയറിക്ക് 285 വോട്ടുകള്‍ ലഭിച്ചു.

ഗിയറിയുടെ വിജയവാര്‍ത്ത തന്നെ അതിശയിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിധവ സൂസന്‍ ഗിയറി പറയുന്നത്. കാരണം ഗിയറി മരിച്ചപ്പോള്‍ ആളുകള്‍ നല്‍കിയ സ്നേഹവും സഹകരണവും അത്രയ്ക്ക് വലുതായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

ഏതായാലും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മേയറെ നിയമിക്കാനാകാതെ അധികൃതരാണ് വെട്ടിലായിരിക്കുന്നത്. പുതിയ മേയറെ തീരുമാനിക്കാനുള്ള അധികാരം അവര്‍ നാലു കൌണ്‍സിലര്‍മാര്‍ക്കുമായി വിട്ടിരിക്കുയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :