കണികാ പരീക്ഷണം വിജയം

പാരീസ്| WEBDUNIA|
പ്രപഞ്ചോത്പത്തിയുടെ രഹസ്യം തേടുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചുള്ള കണികാ പരീക്ഷണം വിജയം. പ്രകാശ വേഗത്തില്‍ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചോല്‍‌പ്പത്തിയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ശാസ്ത്ര സംഘം പൂര്‍ണാമായും വിജയിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍സ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലാണ് രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ച പ്രക്രിയ നടന്നത്. നേരത്തെ കൈവരിച്ച വേഗതയുടെ മൂന്നര ഇരട്ടി വേഗത്തിലാണ് ഇത്തവണ പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്. മഹാവിസ്‌ഫോടന സമയത്തെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിജയിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

സ്വിറ്റ്‌സര്‍ലന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ പ്രത്യേകം തയാറാക്കിയ തുരങ്കത്തിലാണ് പരീക്ഷണം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഗ് ബാങ് പരീക്ഷണം പലതവണ മുടങ്ങുകയുണ്ടായി. ഏറെ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് വീണ്ടും പരീക്ഷണം നടത്തിയത്.

വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം മാത്രമാണ് ഇപ്പോള്‍ വിജയകരമായി അവസാനിച്ചിരിക്കുന്നത്. പരീക്ഷണഫലങ്ങള്‍ വിലയിരുത്തിവരുന്നതേയുള്ളൂ. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഈ പരീക്ഷണത്തിന് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) ആണ് നേതൃത്വം നല്‍കുന്നത്. 40,000 കോടി രൂപ ചെലവ് വരുന്ന പരീക്ഷണത്തിന്റെ ലക്‍ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :