ബഹുഭാര്യത്വം ബ്രിട്ടന്‍ പരിഗണിക്കുന്നു

ലണ്ടന്‍:| WEBDUNIA|
ബഹുഭാര്യാത്വം അംഗീകരിക്കാനുള്ള പ്രാഥമിക നടപടികളിലേക്ക് നീങ്ങുകയാണ് ബ്രിട്ടനിലെ ഗോര്‍ഡന്‍ ബ്രൌണ്‍ സര്‍ക്കാര്‍. അധിക സംരക്ഷണ എന്ന നിയമത്തില്‍പെടുത്തി ബ്രിട്ടന്‍ ഇത് അംഗീകരിച്ചേക്കാനാണ് സാധ്യതയെന്ന് സണ്‍‌‌ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍, ബ്രിട്ടനില്‍ ബഹുഭാര്യത്വം ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഏറെ താമസിയാതെ രാജ്യത്ത് ഇത്തരം വിവാഹങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചേക്കാനിടയുണ്ട്. ബ്രിട്ടനില്‍ ആയിരക്കണക്കിനു ബഹു പങ്കാളിത്തങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ നടത്തിയ കണക്കെടുപ്പുകളും വ്യക്തമാക്കുന്നു.

വരുമാനത്തെ ആശ്രയിച്ച് ഈ നിയമം നിലവില്‍ കൊണ്ടുവരാനാണ് നീക്കം. സാധാരണ ഭാര്യാഭര്‍തൃ ബന്ധത്തിനു പുറമേയുള്ള ഓരോ പങ്കാളിക്കും 33.65 പൌണ്ട് വീതം മൂല്യം കല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഭര്‍ത്താവിന്‍റെ ബാങ്ക് അക്കൌണ്ടില്‍ നിന്നോ കുടുംബ സ്വത്തില്‍ നിന്നോ ഓരോ ഭാര്യമാര്‍ക്കും പണം നേരിട്ടെടുക്കാനാകും. ഭര്‍ത്താവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും എല്ലാ ഭാര്യമാര്‍ക്കും അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇതിനെ എതിര്‍ക്കുകയാണ്. ഈ ഗ്രൂപ്പിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നെന്നാണ് അവരുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :