തരൂര്‍ പ്രവാസി അവാര്‍ഡ് സ്വീകരിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|

ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും എഴുത്തുകാരനുമായ ശശി തരൂറിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു. വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണിത്.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ രോഹിത് സെന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ അംബസഡറുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് അവാര്‍ദ് ദാന ചടങ്ങ് നടന്നത്.

ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തരൂരിന്‍റെ സേവനങ്ങളെ അവാര്‍ഡ് ദാന ചടങ്ങില്‍ അനുസ്മരിച്ചു. എഴുത്തുകാരനെന്ന നിലയിലും സമകാലീന, സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.


ഇന്ത്യയുടെ യശ്ശസും അഭിമാനവും അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വിദേശ ഇന്ത്യാക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും തരൂര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്. 2004 ലാണ് ഈ അവാര്‍ഡിന് താന്‍ അര്‍ഹനായതെന്നും എന്നാല്‍,ഐക്യരാഷ്ട്ര് സഭയുടെ നിയമങ്ങള്‍ തന്നെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് തരുര്‍ പറഞ്ഞു.

അവാര്‍ഡ് ലഭിച്ചതില്‍ വളരെ അധികം സന്തോഷവും അഭിമാനവുമുണ്ട്- തരൂര്‍ പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ സമുഹത്തിലെ അംഗങ്ങളും മറ്റ് നിരവധി പ്രമുഖ വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :