100 വയസ്സുള്ള മത്സ്യം വലയിലായി

WEBDUNIA|
നൂറു വയസ്സുള്ള മത്സ്യം ബെറിംഗ് കടലിടുക്കില്‍ വലയിലായി. കഴിഞ്ഞ മാസം സിയാറ്റില്‍ ആസ്ഥാനമായുള്ള ഒരു മത്സ്യ ബന്ധന നൗകയുടെ ട്രോളിംഗിലാണ് ഈ പഴമക്കാരന്‍ പിടിയിലായത്.

അലാസ്ക്കയ്ക്കടുത്ത് പ്രിബിലോഫ് ദ്വീപുകളുടെ തെക്ക് ഭാഗത്ത് 2,100 അടി താഴ്ചയില്‍ നിന്നാണ് 1.1 മീറ്റര്‍ നീളവും 27 കിലോഗ്രാം ഭാരവുമുള്ള ഈ റോക്ക്-ഫിഷ് വലയിലായതെന്ന് ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൊഡൈക്ക് എന്ന സീ ഫുഡ് സ്ഥാപനം മത്സ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയായിരുന്നു. മത്സ്യത്തിന്‍റെ ചെവിയിലെ ഓട്ടോലിത്ത് എന്ന എല്ലിന്‍റെ പരിശോധനയിലൂടെയാണ് പ്രായം നിര്‍ണയിച്ചത്. തടികളില്‍ കാണുന്നതുപോലെ, ഓട്ടോലിത്തില്‍ പ്രായം നിര്‍ണയിക്കുന്നതിന് സഹായമായ വലയങ്ങള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :