ഇന്തോനേഷ്യ: മണ്ണിടിച്ചിലില്‍ 40 മരണം

ജക്കാര്‍ത്ത| WEBDUNIA|

കിഴക്കന്‍ ഇന്തോനേഷ്യയില്‍ ഞായറാഴ്ച ഉണ്ടായ മണ്ണിടിച്ചിലുകളില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത.

ഞായറാഴ്ച കനത്ത മഴയെതുടര്‍ന്ന് മൂന്ന് തവണ മണ്ണിടിച്ചില്‍ ഉണ്ടായതായി അധികൃതര്‍ പറയുന്നു. മഴ തുടരുന്നതും റോഡുകള്‍ തകര്‍ന്നതും ടെലഫോണ്‍ സൗകര്യങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിനടിയില്‍ കൂടുതല്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ട് എന്നും സംശയിക്കുന്നു.

മഴയും അപ്രതീക്ഷിത പ്രളയവും കാരണം ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍ സാധാരണമാണ്.17,000 ദ്വീപുകളുടെ സമൂഹമായ ഇന്തോനേഷ്യയില്‍ കൂടുതല്‍ ആള്‍ക്കാരും മലമ്പ്രദേശങ്ങളിലാണ് താമസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :