ജര്‍മ്മനി പുകവലി വിമുക്തമാവുന്നു

WEBDUNIA|
ജര്‍മ്മനി പുകവലി വിമുക്തമാവുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് ബുധനാഴ്ച മന്ത്രിസഭയുടെ അനുമതി ലഭിച്ചു.

പൊതു വാഹനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പുകവലി കര്‍ശനമായി നിരോധിക്കുക. പരസ്യമായി പുകവലിക്കുന്നതിനെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കി എങ്കിലും പുകവലിക്കാരെ പൂര്‍ണ്ണമായും കൈവിടുന്നില്ല.

പുകവലിക്കാര്‍ക്ക് പ്രത്യേക പുകവലി മുറികള്‍ തുറന്നുകൊടുക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് പരസ്യമായ പുകവലി നിയന്ത്രിക്കാന്‍ സഹായകമാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തന്നത്.

പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതു സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നേരത്തെ പ്രായപരിധി 16 ആയിരുന്നു.

നിയമത്തിന് പാര്‍ലമെന്‍റിന്‍റെ പിന്തുണ ആവശ്യമാണ്. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ഭരണകക്ഷിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :