പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അപകടത്തില്‍

ഇസ്ളാമാബാദ്| WEBDUNIA|

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കും കയ്യേറ്റങ്ങളും പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഐ എഫ് ജെ തലവന്‍ ക്രിസ്റ്റഫര്‍ വാറന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പാകിസ്ഥാനിലെങ്ങും മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോകുകയും കൊല്ലുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ നിയമത്തിന്‍റെ ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ 20 മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പൊകുകയും നാലു പെരെ വധിക്കുകയുമുണ്ടായി. ഭീകര സംഘടനകളുടെ ചാരന്മാര്‍ കാര്യങ്ങള്‍ അറിയുന്നതിന് ജേര്‍ണലിസ്റ്റുകളെ ഉപയോഗപ്പെടുത്തുകയാണെന്ന ഗ്ളോബല്‍ മീഡിയ വാച്ച് ഡോഗ് റിപ്പോര്‍ട്ടും പത്ര സമ്മേളനത്തില്‍ പരാമര്‍ശിച്ചു.

ജേര്‍ണലിസ്റ്റുകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പാക് അധികാരികള്‍ കുറ്റക്കാരെ കണ്ടെത്താനോ ശിക്ഷ നല്‍കാനോ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ക്രിസ്റ്റഫര്‍ വാറന്‍ കുറ്റപ്പെടുത്തുന്നു. ജേര്‍ണലിസ്റ്റുകള്‍ ക്കു നേരെയുള്ള കടന്നു കയറ്റം അസഹനീയവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുമാണെന്നാണ് വാറന്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ (ഐ എഫ് ജെ) മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാനായി പാകിസ്ഥാനിലേക്കു പ്രത്യേക സമിതിയെ അഞ്ചു ദിന സന്ദര്‍ശനത്തിനായി നിയോഗിച്ചിരിക്കുകയാണ്. ക്രിസ്റ്റഫര്‍ വാറന്‍ നയിക്കുന്ന സംഘത്തില്‍ ഇന്ത്യന്‍ ഇംഗ്ളീഷ് പത്രമായ ടെലിഗ്രാഫിന്‍റെ എഡിറ്റര്‍ ഭരത് ഭൂഷന്‍, ബ്രിട്ടീഷ് നാഷണല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റിന്‍റെ തലവന്‍ ക്രിസ് മോര്‍ലി എന്നിവരാണ് അംഗങ്ങള്‍.

ജേര്‍ണലിസ്റ്റുകള്‍ക്കു നേരെയുള്‍ല അക്രമത്തിന്‍റെ കാര്യത്തില്‍ പാകിസ്ഥാനിലെ ഇസ്ളാമിക ഗ്രൂപ്പുകളും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുകയാണിപ്പോള്‍.പാകിസ്ഥാനിലെ ഒരു ഉറുദു പത്രത്തിന്‍റെ എഡിറ്റര്‍ 50 ദിവസം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശെഷം രക്ഷപെട്ടത് ബുധനാഴ്ചയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :