പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യ ചീത്തയല്ല, നല്ലതും: സര്‍വെ
ലോകത്തിനു മേല്‍ എറ്റവുമധികം ദു:സ്വധീനം ചെലുത്തുന്ന രാജ്യം ഇസ്രായേലാണെന്ന് ബി ബി സി. ലോകവ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയതെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത്.

സര്‍വേയിലെ കണ്ടെത്തല്‍ പ്രകാരം നല്ലതും ചീത്തയും ആയ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെട്ടിട്ടുള്ളത്.13 രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. നല്ല സ്വാധീനത്തിന്‍റെ കാര്യത്തില്‍ ചൈന ഇന്ത്യക്കു തൊട്ട് മുന്നിലാണ്.

ജനങ്ങളെ തെറ്റായ ദിശയിലേക്കു നയിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇറാനിനാണ്.ഇറാനിനു തൊട്ട് പിന്നില്‍ അമേരിക്കയും വടക്കന്‍ കൊറിയയും ഉണ്ട്. കാനഡയും ജപ്പാനും യൂറോപ്യന്‍ യൂണിയനുമാണ് ലോകത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നത്.

ഇരുപത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള 28,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.12 പ്രമുഖ രാജ്യങ്ങളേയും യൂറോപ്യന്‍ യൂണിയനെയും വിലയിരുത്താനാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നത്.
കൂടുതല്‍
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കസാഖിസ്ഥാന്‍
ബേനസിറിന് വെടിയേറ്റിരുന്നു
ബേനസിര്‍: അല്‍ ക്വൊയ്ദയ്ക്ക് പങ്കില്ല?
ഹോങ്കോങ്: കൂടുതല്‍ സ്വയംഭരണം ലഭിക്കും
മ്യാന്മാറില്‍ പക്ഷിപ്പനി
ഇറാഖ്: 14 പേര്‍ കൊല്ലപ്പെട്ടു