ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കസാഖിസ്ഥാന്‍

അസ്താന: | WEBDUNIA|

ജനസംഖ്യാ നിയന്ത്രണത്തിന് ഇന്ത്യയും ചൈനയും മറ്റും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ മുന്‍ സോവിയറ്റ് രാജ്യമായ കസാഖിസ്ഥാന്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് പ്രസിഡന്‍റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് രാജ്യത്തെ അഭിസംബോധന ചെയ്യവേ അഭ്യര്‍ത്ഥിച്ചു.

15 ദശലക്ഷമാണ് രാജ്യത്തെ ജനസംഖ്യ.സമ്പദ് വ്യവസ്ഥ വളരെ വേഗം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. എണ്ണയുടെയും ലോഹങ്ങളുടെയും ഉല്‍പാദനത്തില്‍ രാജ്യം മുന്‍പന്തിയിലെത്തിയെങ്കിലും ആനുപാതികമായി ജനസംഖ്യയില്‍ വര്‍ദ്ധനവ് ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് ജനസംഖ്യാ വര്‍ദ്ധനവിന്' പ്രോല്‍സാഹനം നല്‍കുന്നത്.

1989 മുതല്‍ നസര്‍ ബയേവ് അധികാരത്തിലുണ്ട്. രാജ്യത്തിന്‍റെ ബഡ്ജറ്റില്‍ നിന്ന് ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളെ കേന്ദ്രീകരിച്ചായിരൂന്നു പ്രസിഡന്‍റ് പ്രസംഗിച്ചത്. കുഞ്ഞ് ജനിക്കുമ്പോള്‍ 280 ഡോളര്‍ മാതാപിതാക്കള്‍ക്ക് നല്‍കുകയും, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍, രാഷ്ട്രീയ പക്രിയ നവീകരിക്കുന്നത് സംബന്ധിച്ച് നസര്‍ബയേവ് മൗനം പാലിച്ചു.

അന്താരാഷ്ട്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നീതി പൂര്‍വ്വകവും ആയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആളല്ല നസര്‍ബയേവ്. അധികാരം തന്നില്‍ തന്നെ നിക്ഷിപ്തമായിരിക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :