‘എന്‍ഡെവര്‍’ വിക്ഷേപിച്ചു

കേപ് കനാവറല്‍| WEBDUNIA|
അമേരിക്കന്‍ ബഹിരാകാശ ഷട്ടില്‍ ‘എന്‍ഡെവര്‍’ ബുധനാഴ്ച വിക്ഷേപിച്ചു. പ്രാദേശിക സമയം രാവിലെ 6.36നായിരുന്നു വിക്ഷേപണം.

രണ്ട് ദിവസത്തിനകം എന്‍ഡെവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ദൌത്യത്തിമാണ് എന്‍ഡെവറിനുള്ളത്.

ഏഴ് ബഹിരാകാശ യാത്രികരാണ് എന്‍ഡെവറിലുള്ളത്. അധ്യാപികയായ ബാര്‍ബറ മോര്‍ഗനും ഇതില്‍ പെടുന്നു.

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാണ് മോര്‍ഗന്. അമേരിക്കയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി ബഹിരാകാശത്ത് നിന്ന് സംവദിക്കാനും മോര്‍ഗന് ഉദ്ദേശമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :