പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ജപ്പാന്‍കാരിക്ക്‌ വിശ്വസുന്ദരിപ്പട്ടം
മെക്സിക്കോസിറ്റി: സൌന്ദര്യാരാധകര്‍ കാത്തിരുന്ന നിമിഷമായിരുന്നു അത്. വിശ്വസുന്ദരിയായി ആരെ അവരോധിക്കുമെന്ന ഉത്കണ്ഠയ്ക്ക് വിരാമമായ നിമിഷം . ജപ്പാനില്‍ നിന്നുള്ള റിയോ മോറിയെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തതോടെ ഉത്കണ്ഠ ആഹ്ലാദാരാവങ്ങള്‍ക്ക് വഴിമാറുകയായിരുന്നു.

നിലവില്‍ അമ്പത്താറാമത് വിശ്വസുന്ദരി മത്സരമാണ് നടന്നത്. 2006 ലെ വിശ്വസുന്ദരി സുലെയ്ഖ റിവേറ, റിയോ മോറിയെ വിശ്വസുന്ദരിക്കുള്ള കിരീടം അണിയിച്ചു.

വിശ്വസുന്ദരിപ്പട്ടം നേടിയ റിയോ മോറിക്ക് ലഭിച്ച കിരീടം 2,50,000 ഡോളര്‍ വിലവരുന്നതാണ്. അതേ സമയം റണ്ണറപ്പായി ബ്രസീലിന്‍റെ നതാലിയ ഗുയിമറീസ് തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം റണ്ണറപ്പായി വെനസ്വേലയുടെ ലി ജൊനൈറ്റിസിനെ തെരഞ്ഞെടുത്തപ്പോള്‍ കൊറിയയുടെ ഹണി ലീ മൂന്നാം റണ്ണറപ്പായി.

അതേ സമയം ഇന്ത്യന്‍ സുന്ദരി മിസ് പൂജാ ഗുപ്ത അവസാനത്തെ അഞ്ചു പേരുടെ പട്ടികയില്‍ എത്താതെ പുറത്തായി. മല്‍സരത്തില്‍ ആദ്യ പത്തു പേരില്‍ മിസ് ഇന്ത്യ പൂജ ഗുപ്ത എത്തിയിരുന്നു.


കൂടുതല്‍
ലങ്കയ്ക്ക് ബ്രിട്ടിഷ് സാമ്പത്തിക സഹായം
ദക്ഷിണാഫ്രിക്ക: 15 മരണം
ഇന്ത്യ മാതൃകയെന്ന് പാക് നയതന്ത്രജ്ഞന്‍
ഇറാഖ്: 27 പേര്‍ കൊല്ലപ്പെട്ടു
വിവാഹമോചനം വിഷാദരോഗമുണ്ടാക്കുമെന്ന്
ഇസ്രായേലിന് നെജാദിന്‍റെ മുന്നറിയിപ്പ്