ഫില്ലന്‍ ഫ്രഞ്ച് പ്രധാനമന്ത്രി

പാരീസ്| WEBDUNIA|
ഫ്രാന്‍സിന്‍റെ പ്രധാനമന്ത്രിയായി ഫ്രാന്‍സോസിസ് ഫില്ലനെ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി നാമനിര്‍ദേശം ചെയ്തു.

ജാക്ക് ഷിറാക്കില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനം ഇന്നലെയാണ് സര്‍ക്കോസി ഏറ്റെടുത്തത്. ഇന്ന് രാവിലെ ഫില്ലനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് സര്‍ക്കോസി ഈ വിവരം പ്രഖ്യാപിച്ചത്.

53 ക്കാരനായ ഫില്ലന്‍ സര്‍ക്കോസിയുടെ വലംകൈ ആയിട്ടാണ് അറിയപ്പെടുന്നത്. വൈകാതെ ഫില്ലന്‍ ഓഫീസില്‍ ചുമതലയെടുക്കുമെന്ന് കത്ധതുന്നു. 2002 മുതല്‍ 2004 വരെ ഫില്ലന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിത്ധന്നു. യുഎംപി അംഗമായ ഫില്ലന്‍ ഇതിനു പുറമെ നിരവധി സര്‍ക്കാര്‍ വകുപ്പുകളെ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, 2005 ല്‍ ഷിറാക്കിന്‍റെ ഭരണത്തില്‍ ഫില്ലന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട്, അദ്ദേഹം സര്‍ക്കോസിയോട് കൂറുകാണിച്ചു തുടങ്ങി.

നാളെ പ്രസിഡന്‍റ് പ്രധാനമന്ത്രിക്ക് ശേഷമുള്ള മറ്റ് മന്ത്രിമാത്ധടെ പേത്ധകള്‍ പ്രഖ്യാപിക്കു.15അംഗ മന്ത്രി സഭയായിരിക്കും ഉണ്ടായിരിക്കുക. ഇതില്‍ പകുതിയും വനിതകളായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :