സര്‍ക്കോസി ഇന്ന് സ്ഥാനമേല്‍ക്കും

പാരിസ്| WEBDUNIA|
ഫ്രാന്‍സിന്‍റെ പുതിയ പ്രസിഡന്‍റായി നിക്കോളാസ് സര്‍ക്കോസി ബുധനാഴ്ച സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജാക്ക് ഷിറാക്കും സര്‍ക്കോസിയും പാരിസിലെ എല്‍സേ പാലസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ ജനങ്ങളെ അഭിസംബോധനചെയ്യും.

മെയ് ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സെഗോലിന്‍ റോയലിനെ ബഹുദൂരം പിന്നിലാക്കിയാണ് സര്‍ക്കോസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്. ഫ്രാന്‍സിലെ തൊഴിലില്ലായ്മ നിരക്കും അന്താരാഷ്ട്ര സമൂഹത്തില്‍ രാജ്യത്തിന്‍റെ സ്ഥാനവുമായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി സര്‍ക്കോസി ഉയര്‍ത്തിക്കാട്ടിയിരുന്നത്.

ജാക്ക് ഷിറാക്ക് ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്ത ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ വിടവാങ്ങല്‍ നടത്തിയിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഇദ്ദേഹം ഫ്രാസിന്‍റെ പ്രസിഡന്‍റ് പദം അലങ്കരിക്കുന്നു.

വ്യാഴാഴ്ചയ്ക്ക് ശേഷമായിരിക്കും സര്‍ക്കോസി പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. മുന്‍ മന്ത്രി ഫ്രാന്‍സിസ് ഫില്ലന്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :