കോള പൂട്ടിച്ചത് തെറ്റോ?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലും മുട്ടിച്ച കൊക്കൊക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് കെട്ടുകെട്ടിച്ചത് തെറ്റാണോ? കോള കമ്പനിയെ നിലനിര്‍ത്താനാകാ‍ത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ വാക്കുകള്‍ വാസ്തവത്തില്‍ പ്ലാച്ചിമടയിലെ സമരഭൂമിയില്‍ അണിനിരന്ന ഒരു സമൂഹത്തിന്‍റെ നേര്‍ക്ക് മാത്രമല്ല അതിന് സര്‍വ്വപിന്തുണയും നല്‍കിയ സാംസ്കാരിക കേരളത്തിന്‍റെ മുഖത്തു കൂടി ചെളിവാരിയെറിയുകയാണ്. കൊക്കൊകോള കമ്പനിക്ക് അനുമതി നല്‍കിയവരുടെ മുഖത്തടിക്കണമെന്ന് വിളിച്ചു പറഞ്ഞ വി‌എസ് ഭരിക്കുമ്പോള്‍ തന്നെയാണ് ബാലകൃഷ്ണന്‍റെ അഭിപ്രായപ്രകടനമെന്നതാണ് ഏറെ ശ്രദ്ധേയം.

ഫാക്ടറി പൂട്ടിയതുവഴി നിരവധി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നായിരുന്നു അഭിപ്രായത്തെ ന്യായീകരിച്ച് ബാലകൃഷ്ണന് പറയാനുണ്ടായിരുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെട്ട 500 കോടി രൂപയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ കൊക്കൊക്കോള കമ്പനി പ്ലാച്ചിമടയില്‍ നിലനിന്നിരുന്നെങ്കില്‍ ഇന്ന് ആ പ്രദേശത്തിനുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനം പക്ഷെ ഇതിന്‍റെ ഇരട്ടി നഷ്ടമായിരിക്കും വരുത്തിവെക്കുക എന്ന കാര്യം ബാലകൃഷ്ണന്‍ സൌകര്യപൂര്‍വ്വം മറന്നുപോയി. കിനാലൂരില്‍ ഇല്ലാത്ത വ്യവസായ പദ്ധതിയുടെയും നാലുവരിപ്പാതയുടെയും പേരില്‍ നാട്ടുകാരെ തെരുവില്‍ തല്ലിച്ചതച്ച വ്യവസായമന്ത്രിയുടെ ദാസന്‍ ഈ തരത്തില്‍ പ്രതികരിച്ചതില്‍ അത്ഭുതം വിചാരിക്കേണ്ടതില്ല.

കൊക്കൊകോള പ്ലാച്ചിമടയില്‍ വരുത്തിയ പാരിസ്ഥിതി നഷ്ടം 216 കോടി രൂപയാണെന്ന് കാണിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധിക നാളായില്ല. ഈ റിപ്പോര്‍ട്ട് പോലും മറന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. കമ്പനിയുടെ ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടവുമുണ്ടായതായിട്ടായിരുന്നു സമിതിയുടെ കണ്ടെത്തല്‍ . ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കകോള കമ്പനി ചെയ്തതായി സമിതി വിലയിരുത്തിയിരുന്നു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയത്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ ട്രൈബ്യൂണലിനെ നിയോഗിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങി അധികനാള്‍ കഴിയും മുമ്പ് തന്നെ കൊക്കൊകോള കമ്പനി അവിടുത്തെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കി തുടങ്ങിയിരുന്നു. കിണറുകളിലും മറ്റും ശുദ്ധജലം കിട്ടാതായതും കിണറുകളിലെ നീരുറവകള്‍ വറ്റിവരണ്ടതും കമ്പനിയുടെ ജലചൂഷണത്തിന്‍റെ പ്രത്യക്ഷ തെളിവുകളായിരുന്നു. തുടര്‍ന്നാണ് മയിലമ്മയെപ്പോലുള്ള സാധാരണ ജനങ്ങള്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്. 2002 ഏപ്രില്‍ 22 ന് തുടങ്ങിയ സമരം ഒരു വന്‍ പ്രതിഷേധമായി പടരുകയായിരുന്നു. വര്‍ഷങ്ങളോളം ഇവര്‍ നടത്തിയ സമരത്തിന്‍റെ ഫലമായാണ് പ്ലാച്ചിമടയിലെ ഫാക്ടറി പൂട്ടിയത്. കൊക്കൊകോള പുറം തള്ളുന്ന അവശിഷ്ടങ്ങളില്‍ വിഷാംശമടങ്ങിയ കാഡ്മിയം കറുത്തീയം ഉണ്ടെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു. ഇത്രയധികം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറി വരുമാനത്തിന്‍റെ പേരില്‍ മാത്രം നടത്തിക്കൊണ്ടുപോകണമെന്നാണോ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്ദേശിച്ചത്?.

ഇന്നും പ്ലാച്ചിമടയിലെ ജനങ്ങള്‍ കൊക്കൊക്കോള കമ്പനി വരുത്തിയ നഷ്ടത്തിന് പരിഹാരം തേടി സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. 200 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ ...

അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം
ഒരാള്‍ നിയമത്തെ കയ്യിലെടുക്കുകയോ നിയമം തെറ്റിക്കുകയോ ചെയ്താലാണ് പോലീസിന്റെ അറസ്റ്റ് ...

തൊട്ടാൽ പൊള്ളും, എഴുപതിനായിരം കടന്ന് സ്വർണവില; പവന് ...

തൊട്ടാൽ പൊള്ളും, എഴുപതിനായിരം കടന്ന് സ്വർണവില; പവന് എക്കാലത്തെയും ഉയർന്ന വില
പവന് 200 രൂപ കൂടി 70,160 രൂപയായി.

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ...

മുംബൈ ഭീകരാക്രമണം; പ്രതി റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം, 13 ഫോൺനമ്പറുകൾ; വിശദമായി അന്വേഷിക്കും
ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്.