നമുക്ക് ഭൂമിയെ പ്രണയിക്കാം

WEBDUNIA|
PRO
ആഗോള താപനത്തിന്‍റെ പൊള്ളുന്ന ചൂട് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി. കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും. നാല്പതാം ഭൗമദിനമാണ് ഇന്നത്തേത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.

വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.

മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.

കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.

ഉപയോഗത്തിന് ശേഷം മണ്ണില്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകള്‍ അലിഞ്ഞുചേരാന്‍ തന്നെ ഏകദേശം 500 വര്‍ഷത്തോളം എടുക്കമത്രേ. സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്ലാസ്റ്റിക് മൂലമുള്ള ശ്വാസം മുട്ടലില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാവില്ല.

അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. കാലഹരണപ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ അനുവദിക്കാതിരിക്കുകയും മലിനീകരണ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യാതിരുന്നാല്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളില്‍ വാഹനം മൂലമുള്ള മലിനീകരണം നിയന്ത്രിക്കാനാവില്ല.

അന്തരീക്ഷമലിനീകരണവും അതിന്‍റെ പ്രതിഫലനങ്ങളും കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. കടല്‍ജലത്തിന്‍റെ നിരപ്പ് ഉയരുന്നതിന് ആഗോളതാപനം കാരണമാകുന്നു. ഭൂമിയെ സംരക്ഷിക്കാതിരുന്നാല്‍, പരിചരിക്കാതിരുന്നാല്‍, സുനാമിയും കടല്‍ക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും ഇനിയും അന്തമില്ലാത്ത നാശം വിതയ്ക്കുമെന്ന് ഉറപ്പാണ്.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ 2050 ഓടെ ശരാശരി ആഗോളതാപനില 0.02 ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ 0.28 ഡിഗ്രി സെന്‍റിഗ്രേഡ് വരെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടമ്പടി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമോ എന്ന സംശയം ബാക്കിയാണ്.

കഴിഞ്ഞ ആറര ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ്‌ ഇപ്പോള്‍. 1850 മുതല്‍ക്കുള്ള കണക്കു പരിശോധിച്ചാല്‍ ഏറ്റവും ചൂടു കൂടിയ പത്തു വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞു പോയത്‌. ഈ അവസരത്തില്‍ നാമോരോത്തരും ഭൌമ പരിചരണത്തിനും സംരക്ഷണത്തിനും ശ്രമിക്കേണ്ടിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ ...

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്
കസേരകളും മറ്റും ഉപയോഗിച്ച് സംഘര്‍ഷമായി മാറിയതോടെ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ...

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; ...

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്
വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് ...

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ ...

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്
43.5 കോടി രൂപ നല്‍കിയാല്‍ സമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന ...

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ ...

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍
തന്നെ എതിര്‍ക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് തരൂര്‍ പറയുന്നു

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ...

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്
അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ...