WD |
മറ്റുള്ള കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. വി.കെ.എന്നോ എം.പി. നാരായണപിള്ളയ്ക്കോ ഒക്കെ ഉണ്ടായിരുന്ന ഇന്‍റലിജന്‍സ് ഇപ്പോഴത്തെ എഴുത്തുകാര്‍ക്കില്ല. ജീവിതത്തില്‍ റിസ്കെടുക്കാനുള്ള കഴിവോ ധിക്കാരമോ പുതിയ എഴുത്തുകാര്‍ക്ക് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാലഘട്ടത്തില്‍ സാഹിത്യരംഗത്തുള്ളവരെല്ലാം തന്നെ സ്കൂള്‍ ടീച്ചര്‍മാരോ കോളേജ് അധ്യാപരോ ആയിരുന്നു. അത് മലയാള സാഹിത്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു തരം സുരക്ഷിതാവസ്ഥയില്‍ ഇരുന്നാണ് ഇവരൊക്കെയും രചനകള്‍ നടത്തിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |