കാനറികള്‍ കരഞ്ഞു‍; ട്വിറ്റര്‍ നിലച്ചു

ലോസ്‌ഏഞ്ചല്‍‌സ്| WEBDUNIA|
PRO
PRO
കദനഭാരത്തോടെ തലകുനിച്ച്, മുടിയില്‍ വിരലോടിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുപോയ കക്കായുടെ അവസ്ഥ തന്നെയായിരുന്നു ട്വിറ്റര്‍ അംഗങ്ങള്‍ക്കും. സന്തോഷവും സങ്കടവും നാലാളെ അറിയിക്കാന്‍ വേണ്ടി ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എത്തിയപ്പോള്‍ പണിമുടക്കി എന്ന വിവരമാണ് ലഭിച്ചത്.

ഡച്ച് പടയ്ക്ക് മുന്നില്‍ കാനറികള്‍ ചിറക് കരിഞ്ഞുവീണത് ആഘോഷിക്കാന്‍ ലോകത്തെ ലക്ഷക്കണക്കിന് ആരാധകരാണ് ട്വിറ്ററില്‍ കയറിയത്. വിശ്വ കാല്‍പന്ത് കളിയുടെ അമരക്കാരനാവാനെത്തിയ മഞ്ഞപ്പടയുടെ തോല്‍വി ഹൃദയഭേദക കാഴ്ചയായാണ് ട്വിറ്ററില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. ബ്രസീല്‍ വലയില്‍ വീഴുന്ന ഓരോ ഗോള്‍ നിമിഷവും ആയിരക്കണക്കിന് ട്വീറ്റ്സാണ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത്.

ഉപയോക്താക്കള്‍ വര്‍ധിച്ചതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിച്ചു. എല്ലാവര്‍ക്കും ട്വീറ്റ് ചെയ്യാനുണ്ടായിരുന്നത് ബ്രസീല്‍ ദുരന്തം തന്നെയായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ട്വിറ്റര്‍ പണിമുടക്കിയത്. തുടര്‍ന്ന് മറ്റു പ്രവര്‍ത്തനങ്ങളും ട്വിറ്റര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഗേറ്റ്വേയിലുണ്ടായ പ്രശ്നങ്ങളാണ് പണിമുടക്കിന് കാരണമെന്ന് ട്വിറ്റര്‍ എഞ്ചിനീയര്‍മാര്‍ പറഞ്ഞു.

ലോകകപ്പ് തുടങ്ങിയത് മുതല്‍ ട്വിറ്ററിന് വന്‍ ഹിറ്റ്സാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിന് ട്വീറ്റാണ് പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ലോകകപ്പ് ട്വീറ്റ്സ് റെക്കോര്‍ഡിലെത്തി. ലോകകപ്പ് വിഷയം സംബന്ധിച്ച് സെക്കന്‍ഡില്‍ 3,283 ട്വീറ്റ്സാണ് പോസ്റ്റ് ചെയ്തത്.

ജപ്പാന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ കീഴടക്കിയ വ്യാ‍ഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടത്. സാങ്കേതികതയില്‍ മുന്നിട്ടു നില്‍ക്കുന്ന ജപ്പാനിലെ നെറ്റ് ഉപയോക്തക്കളെല്ലാം ട്വിറ്ററില്‍ എത്തി ആശംസാ സന്ദേശങ്ങള്‍ കൈമാറുകയായിരുന്നു. ലോകകപ്പില്‍ രണ്ടാം റൌണ്ടില്‍ കടന്ന ജപ്പാന്‍ ആവേശം എവിടേയും കാണാമായിരുന്നു.
PRO
PRO


ഇതിനു മുമ്പ് സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട 3,085 എണ്ണമായിരുന്നു റെക്കോര്‍ഡ്. യു എസ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോസ് ഏഞ്ചല്‍‌സ് ലേക്കേര്‍സ് വിജയം നേടിയ ദിവസവും ട്വീറ്റുകളുടെ പ്രവാഹമായിരുന്നു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ഓരോ സെക്കന്‍ഡിലും ശരാശരി 750 ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നു.

ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ വിസില്‍ മുഴങ്ങിയത് മുതല്‍ ഓണ്‍ലൈന്‍ ലോകം സജീവമാണ്. ഫേസ്ബുക്കും ട്വിറ്ററും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ മണിക്കൂറുകളോളം പണിമുടക്കിയിരുന്നു. ട്വിറ്റര്‍ സന്ദര്‍ശിക്കുന്നവരുടെയും ട്വീറ്റ് ചെയ്യുന്നവരുടെയും എണ്ണം കുത്തനെ ഉയര്‍ന്നു.

കായിക മേഖലയില്‍ നിന്ന് ട്വിറ്ററിന് ആദ്യമായാണ് ഇത്രയും ഹിറ്റ്സ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദര്‍ശിക്കാനെത്തിയവരെ നിരാശരാക്കി. സേവനം ലഭിക്കാന്‍ ഒരിക്കല്‍ കൂടി പരിശ്രമിക്കൂ എന്ന സന്ദേശമാണ് മിക്കവര്‍ക്കും ലഭിച്ചത്.

ലോകത്ത് എന്തു സംഭവിക്കുന്നു, എന്താണ് നിലവിലെ ട്രന്റ് എന്നറിയാന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളെല്ലാം ട്വിറ്റര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം സൈറ്റിന് താങ്ങാവുന്നതിലും അപ്പുറത്താണെന്നും ട്വിറ്റര്‍ എഞ്ചിനീയര്‍ ജീണ്‍ പോള്‍ കൊസാറ്റി ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ...

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍
2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ ...

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍
സംഭവം നടന്ന ശേഷം യുവതി ഭര്‍ത്താവിനോട് പീഡനത്തെക്കുറിച്ച് അറിയിച്ചു

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.